എടപ്പാൾ സി.എച്ച്.സിയിൽ പുതിയ ബ്രസ്റ്റ് ഫീഡിങ്ങ് കോർണർ തുറന്നു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ സി.എച്ച്.സി
ഒ.പി യി യിലെ പുതിയ ബ്രസ്റ്റ് ഫീഡിങ് കോർണർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ നിർവഹിച്ചു.സ്ഥാപനത്തെ മാതൃ ശിശു സൗഹൃദ മാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്രതിരോധ കുത്തിവെപ്പുകൾക്കായി എത്തുന്ന അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സൗകര്യം ഉറപ്പുനൽകുകയാണ് ഈ പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
“സ്ത്രീ സൗഹൃദ ശിശു സൗഹൃദ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ” എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് കൂടിയാണ് ഇത്.
പോഷകാഹാരം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുക, അതിലൂടെ മാനസികവും ശരീരികവുമായി ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തതെടുക്കണം.
ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും ഭക്ഷണം നൽകുന്നത് കുട്ടികളുടെ നിലനിൽപ്പ് മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മേഖലയാണ്. അതുകൊണ്ട് തന്നെ മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, അതിനാവശ്യമായ സൗകര്യങ്ങൾ പൊതു ഇടങ്ങളിൽ ഒരുക്കി നൽകുകയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി. ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ NR അനീഷ്, പ്രേമലത മെമ്പർമാരായ അക്ബർ, ജയശ്രീ, ഷെരീഫ, രാധിക, ഷീജ വാർഡ് മെമ്പർ MKM ഗഫൂർ, HMC അംഗങ്ങളായ ഇ ബാലകൃഷ്ണൻ, ചുള്ളിയിൽ ഉണ്ണി മറ്റു HMC പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ അബൂബക്കർ സിദ്ധിക്ക് സ്വാഗതാവും ഹെൽത്ത് ഇൻസ്പെക്ടർ കെൻസുദ്ധീൻ നന്ദിയും പറഞ്ഞു.