എടപ്പാൾ സാഹിത്യോത്സവത്തിനു തുടക്കമായി

എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടുദിവസത്തെ സാഹിത്യോത്സവം എടപ്പാൾ ജി.എം.യു.പി. സ്‌കൂളിൽ സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷയായി. കെ. പ്രഭാകരൻ, ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, വിജയൻ കോതമ്പത്ത്, കെ.വി. ഷീന, സി. ഹരിദാസൻ, റഫീഖ് എടപ്പാൾ, എം.പി. ലക്ഷ്മീനാരായണൻ, ധന്യ ഉണ്ണിക്കൃഷ്ണൻ, പി.പി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഡോ. രോഷ്‌ണി സ്വപ്‌ന, നോവലിസ്റ്റ് നന്ദൻ, രാമകൃഷ്ണൻ കുമരനെല്ലൂർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. എം.ടി.യുടെ വിവിധ സാഹിത്യമേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട കഥാസന്ദർഭങ്ങളുമായി വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ എത്തിയത് ശ്രദ്ധേയമായി. എം.ടി.യുടെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ഉത്തമൻ കാടഞ്ചേരിയുടെ ഫോട്ടോപ്രദർശനം, എം.ടി.യുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവയുമുണ്ടായി.
ശനിയാഴ്ച പ്രഭാഷണങ്ങൾ, എഴുത്തുകാരുടെ സംഗമം, മികച്ച വായനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനവിതരണം എന്നിവ നടക്കും
