EDAPPAL
എടപ്പാൾ സാന്ത്വനം ക്ലിനിക്കിൽ ന്യൂഇയർ ക്രിസ്മസ് ആഘോഷം നടത്തി


എടപ്പാൾ: സാന്ത്വനം ക്ലിനിക്കിൻ്റെ ഡേ കെയർ അംഗങ്ങളുടെ ന്യൂഇയർ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെക്രട്ടറി ഇ എസ് സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡേകെയർ അംഗം രാഹുൽ കേക്ക് മുറിച്ചു. സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ്റ ഗാനമേളയും മൊഴി നാട്ടറിവ് സംഘത്തിന്റെ നാടൻപാട്ടും ശശികുമാർ എടപ്പാൾ, മനോജ് പൊന്നാഴിക്കര, ബാബു രാജ് എന്നിവർ മറ്റ് പരിപാടികളും അവതരിപ്പിച്ചു.പരിപാടിയിൽ വെച്ച് റോട്ടറി ക്ലബ്ബ് രണ്ട് വീൽചെയർ സ്പോൺസർ ചെയ്തു.സെക്രട്ടറി ES സുകുമാരൻ, പ്രസിഡന്റ് കമറുദ്ദീൻ എന്നിവർ ഏറ്റുവാങ്ങി.വളണ്ടിയർമാരായ അയ്യപ്പൻ, ഷൈജു, ഭാസ്ക്കരൻ,ഷിധ എന്നിവർ പങ്കെടുത്തു.
ഡോക്ടർ കമറുദ്ദീൻ നന്ദി പറഞ്ഞു
