EDAPPAL
എടപ്പാൾ ശ്രീ അയ്യപ്പൻ കാവിൽ പടിപൂജ നടത്തി
എടപ്പാൾ: എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പടിപൂജ നടത്തി. ക്ഷേത്രം തന്ത്രിയും ശബരിമല മാളികപ്പുറം മുൻ മേൽശാന്തിയുമായ പി.എം മനോജ് എമ്പ്രാന്തിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
പോത്തനൂർ കൃഷ്ണൻ നമ്പൂതിരി, കൃഷ്ണപ്രസാദ് നമ്പൂതിരി എന്നിവർ സഹകർമ്മികളായിരുന്നു. ടി.കെ വിജയൻ മാസ്റ്റർ, മണി എടപ്പാൾ, വിജയൻ അണ്ണേങ്ങോട്, എം.പി വാസുദേവൻ, സജീവ് കുട്ടത്ത്, എം.പി ജയൻ, കെ.ആർ ശിവദാസ്, സുരേഷ് ഗോപാലൻ, വിജയൻ കുന്നേമാത്ത്, കെ.പി ഉദയകുമാർ, മണികണ്ഠൻ ചോങ്ങലത്തേൽ, പി.ഡി സലീം, മനോജ് വലിയ വീട്ടിൽ, അനിൽ കൊരട്ടിയിൽ, സുമേഷ്.സി, എം.പി മണികണ്ഠൻ, ബാബു ചോങ്ങലത്തേൽ എന്നിവർ നേതൃത്വം നൽകി.