EDAPPAL
എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പൗർണമി പൂജ

എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ഭഗവത് സേവ,ലളിത സഹസ്രനാമാർച്ചന എന്നിവയും ഉണ്ടായി.മണിഎടപ്പാൾ,സജീവ് കുട്ടത്ത്,അനിൽ കൊരട്ടിക്കൽ,മനോജ് വലിയ വീട്ടിൽ,വിജയൻ കുന്നേമാത്ത്, എം.പി.വാസുദേവൻ, കെ.ആർ. ശിവദാസ്, കെ.പി.ഉദയകുമാർ,വാസു മേനോത്ത്പറമ്പിൽ,സുരേഷ് ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
