EDAPPAL

എടപ്പാൾ വിശ്വനാഥന് എം.ടി.വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം

എടപ്പാൾ :എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം ടി വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന ഇരുപത്തിരണ്ടാമത് എം.ടി. വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം സുപ്രസിദ്ധ സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് നൽകാൻ തപസ്യ നവരാത്രി സംഗീതോത്സവ സ്വാഗത സംഘം തീരുമാനിച്ചു. സെപ്തംബർ 23 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് ശുകപുരം ശ്രീ കുളങ്കര ഭഗവതിക്ഷേത്ര സംഗീത മണ്ഡപത്തിൽ വെച്ചു നടക്കുന്ന 32-ാമത് തപസ്യ സംഗീതോത്സവ ഉദ്ഘാടന സഭയിൽ വെച്ച് പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button