EDAPPAL
എടപ്പാൾ വനിത സഹകരണ സംഘത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വനിത സഹകരണ സംഘത്തിന്റെ പുതിയ ലോഗോ പ്രകാശനം കോ ഓപ്പറേറ്റീവ് എക്സ്പോ 2022 മറൈൻ ഡ്രൈവ് കൊച്ചിയിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. പ്രസിഡണ്ട് ശ്രീമതി പി വി നളിനി, സെക്രട്ടറി കെ ശ്രീജേഷ് ഭരണസമിതി അംഗങ്ങളായ പി വി ലീല, കെ സരോജിനി, എ വി പത്മജ എന്നിവർ സന്നിഹിതരായി.
