EDAPPAL
എടപ്പാൾ വട്ടംകുളം ഒഴിഞ്ഞ പറമ്പിൽ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം പിടിച്ചെടുത്തു.ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച് കുറ്റിപ്പാല എക്സ്സൈസ് സംഘം കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്.ആരാണ് ചെടി വളര്‍ത്തിയതെന്ന് കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.വളര്‍ത്തുന്ന രീതിയിലാണ് കഞ്ചാവ് ചെടി ഉണ്ടായിരുന്നതെന്നും സ്ഥലത്തെ കുറിച്ച് മുൻപും പരാതി ഉണ്ടയിരുന്നു എന്നുംഅസി: എക്സൈസ് ഇൻസ്‌പെക്ടർപ്രഫുലചന്ദ്രൻ പറഞ്ഞു.പ്രിവന്റീവ് ഓഫീസെർ മാരായഅജു,പ്രമോദ്,വിനേഷ്, അനുപ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
