EDAPPAL
എടപ്പാൾ റോട്ടറി ക്ലബ് പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിലെ കുട്ടികൾക്ക് വർഷം മുഴുവൻ പോഷകാഹാരം നൽകും
എടപ്പാൾ : റോട്ടറി ക്ലബ് പൊന്നാനിയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ കുട്ടികൾക്ക് വർഷം മുഴുവൻ പോഷകാഹാരം നൽകും. പൊന്നാനി ഗവൺമെൻ്റെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ശിശുക്കളുടെ വാർഡിലെ കുഞ്ഞുങ്ങൾക്ക് പ്രായത്തിനനുസരിച്ച് വ്യത്യസ്ഥരീതിയിലുള്ള പോഷകാഹാരം വർഷം മുഴുവൻ നൽകുന്ന റോട്ടറിയുടെ ദാൻ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഗവർണർ ബിജോഷ് മാനുവലും, പ്രശസ്ഥ ന്യൂറോളജിസ്റ്റ് ഡോ രോഹിത് ശരിധരനും ചേർന്ന് നിർവഹിച്ചു. റോട്ടറി പ്രസിഡൻ്റെ അഷറഫ് ചെങ്ങനാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി പ്രകാശ് പുളിക്ക പറമ്പിൽ,സന്തേഷ് kv,സുരേഷ് ,സോൺ ഓഫീസർ ദിലീപ് കമാർ, ഡപ്യൂട്ടി സുപ്രണ്ട് ഡോക്‌ടർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പ്രോഗാം ഡയറക്ടർമാരായ Dr പ്രശാന്ത് സ്വാഗതവും Dr നന്ദുബേബി നന്ദിയും പറഞ്ഞു