EDAPPAL

കലാകിരീടം കോലത്തിന്സാഹിത്യോത്സവിനു പ്രൗഢ സമാപ്തി

എടപ്പാൾ: എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവിൽ കോലത്ത് യൂണിറ്റ് കലാകിരീടമണിഞ്ഞു.നടുവട്ടം യൂണിറ്റ് രണ്ടും കാളച്ചാൽ യൂണിറ്റ് മൂന്നും സ്ഥാനങ്ങൾ നേടി.
ബിലാൽ കെ വി കലാ പ്രതിഭയും, ഹാരിസ വാരിയത്ത് സർഗ പ്രതിഭ യായും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമത്തിൽ സ്വാഗത സംഘം കൺവീനർ കെ.പി. അബ്ദുൽ ഫതാഹ് ആധ്യക്ഷത വഹിച്ചു. എസ്.വൈ എസ് സോൺ സെക്രട്ടറി സുഹൈൽ കാളാച്ചാൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റഫീഖ് ഇർഫാനി മാണൂർ അനുമോതന പ്രഭാഷണം നടത്തി.
രിസാല മുൻ എഡിറ്റർ കുട്ടി നടുവട്ടം , ഉവൈസ് ബുഖാരി , അനസ് കാഞ്ഞിയൂർ, ഫാറൂഖ് സഖാഫി,,ടി. ജുനൈദ് ,എ.വി മൊയ്തുണ്ണി, മുസ്തഫ ശുകപുരം പ്രസംഗിച്ചു. സ്വാഗത സംലം രക്ഷാധികാരി വി.കെ അലി ഹാജി പതാക ഉയർത്തിയതോടെയാണ് നടുവട്ടം നന്മ കാമ്പസിൽ രണ്ടു ദിവസത്തെ മത്സര പരിപാടികൾക്ക് തുടക്കമായത്.
എടപ്പാൾ സെക്ടർ സെക്രട്ടറി സി.വി അദീബ് സ്വാഗതവും ആഖിബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button