EDAPPAL
എടപ്പാൾ മേൽപ്പാലത്തിന് താഴെ സൊറമൂല (സ്ട്രീറ്റ് ലൈബ്രറി)വരുന്നു
എടപ്പാൾ : മേൽപ്പാലത്തിന് താഴെ ആളുകൾക്ക് വന്നിരിക്കാനുംപരിചയം പുതുക്കാനും വിനോദിക്കാനുമായി സൊറമൂല(സ്ട്രീറ്റ് ലൈബ്രറി) വരുന്നു.
തൃശൂർ റോഡിൽ ടേക്ക് എ ബ്രേക്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തായാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. പ്രസിദ്ധീകരണങ്ങൾ, ടി.വി.എന്നിവയടക്കം ജനങ്ങൾക്ക് പഴയ കാലത്തെ പോലെ സൗഹൃദം പുതുക്കാനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം.
ഇതിന്റെ കാര്യങ്ങൾ വിലയിരുത്താനായി കെ.ടി.ജലീൽ എം.എൽ.എ.സ്ഥലം സന്ദർശിച്ചു.