EDAPPAL
എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ശനിയാഴ്ച രാവിലെ മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിക്കും.
എടപ്പാൾ മേൽപ്പാലം ഉൽഘാടനം ശനിയാഴ്ച രാവിലെ (ജനുവരി 8) 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.ഡോക്ടർ കെടി ജലീൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വിശിഷ്ടാതിഥിയായി കായിക മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.