EDAPPAL

എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം നവംബർ 26ന്

എടപ്പാൾ: മേൽപ്പാലം നവംബർ 26 തുറന്നുകൊടുക്കും. വൈകുന്നേരം 3 മണിക്ക് എം.എൽ.എ കെ ടി ജലീലിൻ്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനപാതയില്‍ മലപ്പുറം എടപ്പാള്‍ മേല്‍പ്പാലം രണ്ടുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തികള്‍ക്കൊടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനും നഗരത്തിലെ ഗാതാഗതക്കുരുക്കിനുമാണ് ഇതോടെ പരിഹാരമാവുന്നത്.
തൃശൂര്‍- കുറ്റിപ്പുറം പാതയില്‍ നാലുറോഡുകള്‍ സംഗമിക്കുന്ന എടപ്പാള്‍ ജംഗ്‌ഷനിലൂടെ നീണ്ട ഗതാഗതക്കുരുക്കില്ലാതെ കടന്നുപോവാനാവുമായിരുന്നില്ല. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാവുകയാണ്. ജില്ലയില്‍ നഗരത്തിന് കുറുകെ നിര്‍മിയ്ക്കുന്ന ആദ്യമേല്‍പ്പാലം കൂടിയാണ് എടപ്പാളിലേത്. 13 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button