EDAPPAL
എടപ്പാൾ മേൽപാലം ഉദ്ഘാടനം ആഘോഷമാക്കും:സംഘാടന സമിതി രൂപീകരിച്ചു.
എടപ്പാൾ: മേൽപാലം ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടക്കും.പൊന്നാനി ബ്ലോക്ക് ഓഫീസ് പരിസരത്ത് ചേർന്ന സ്വാഗത സംഘത്തിലാണ് തീരുമാനം.വാദ്യഘോഷങ്ങളും സംസ്കാരിക
ഘോഷയാത്രയും നടക്കും.ക്ലബ്ബുകളും സാംസ്കാരികസംഘടനകളും ഘോഷയാത്രയിൽഅണിനിരക്കും.പഞ്ചവാദ്യവും നാടൻ കലാരൂപങ്ങളുംസംസ്കാരിക ഘോഷയാത്രയിൽ അണിനിരക്കും വ്യാപാരസ്ഥാപനങ്ങൾ അലങ്കരിച്ച്
വ്യാപാരികളും പങ്കാളികളാകും.എംഎൽഎ കെ ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണത്തിലാണ് ഉദ്ഘാടനം ആഘോഷമാക്കാൻ തീരുമാനമായത്.ജനുവരി എട്ടിന് കാലത്ത് പത്തിന് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.