എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭകൾക്ക് തുടക്കമായി


എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭകൾക്ക് തുടക്കമായി. 1, 2, 3,19 വാർഡുകൾ കേന്ദ്രീകരിച്ച് തട്ടാൻ പടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തൊഴിൽ സഭയിൽ ജാലകം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരും സംരഭക താൽപ്പര്യമുള്ളവരുമായ ഇരുനൂറിലധികം പേർ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കില ആർ പി വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി പി മോഹൻ ദാസ്, ബ്ലോക്ക് മെമ്പർ പി മുരളീധരൻ, പഞ്ചായത്തംഗങ്ങളായ ക്ഷമ റഫീഖ്, എ.ദിനേശൻ, കെ.പി സിന്ധു, കെ.പി അച്ചുതൻ, അഡ്വ കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. ജില്ലാ കോർഡിനേറ്റർ ശ്രീ.ശ്രീധരൻ പദ്ധതി വിശദീകരിച്ചു. ഫെസിലിറ്റേറ്റർമാരായ ഹരണ്യ, ചാന്ദ്നി, വിഷ്ണുപ്രിയ, അഞ്ജന, സ്വാതി, ഷഫ്‌ല തുടങ്ങിയവർ തൊഴിൽ സഭയ്ക്ക് നേതൃത്വം നൽകി.













