EDAPPAL

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവം

എടപ്പാൾ:-പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് കാലത്ത് മഹാ മൃത്യുഞ്ചയഹോംമം, അഷ്ട്ടദ്രവ്യ മഹാഹഗണപതിഹോംമം, ജലധാര, ശ്രീരുദ്രധാര, ശംഖാഭിഷേകം, ഉഷപൂജ, ഉച്ചപൂജ എന്നീ പൂജകളും പറ നിറപ്പ് വഴിപാട് അന്നദാനം വൈകിട്ട് മഹാദീപാരാധന, ലക്ഷം ദീപം തെളിയിക്കൽ,
തായമ്പക (ചാലക്കുടി രോഹിത് നമ്പിശൻ) ചൈനീസ് വെടിക്കെട്ട്, വേട്ടക്കാരൻ പാട്ട് എന്നിവ ഉണ്ടായി.

ലക്ഷദീപത്തിന്റെ ഭദ്രദീപം കൊളുത്തിയത് ക്ഷേത്രം മേൽശാന്തി പി. എം മനോജ്‌ എംബ്രാന്തിരി ആണ്,തവനൂർ MLA dr കെ. ടി ജലീൽ,സ്വാമി ഓം ശക്തി ശ്രീ ദക്ഷിണമൂർത്തി സ്വരൂപാനന്ദ, എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട്‌ സിന്ധു. കെ. പി, DR. അരുൺരാജ്, ഗോപിനാഥൻ,വാർഡ് മെമ്പർമാരായ ബിജു, ബിന്ദു, എക്സിക്യൂട്ടീവ് ഓഫീസർ ദിലീപ്, മാനേജിങ് ട്രസ്റ്റി കെ. എം. പരമേശ്വരൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button