EDAPPALLocal news
എടപ്പാൾ പടിഞ്ഞാറങ്ങാടി റോഡിൽ ബസ് സമരം തുടരുന്നു
എടപ്പാൾ: നവീകരണത്തിനായി അടച്ച പടിഞ്ഞാറങ്ങാടി എടപ്പാൾ റോഡ് തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തുന്ന പ്രതിഷേധ ബസ് സമരം തുടരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആരംഭിച്ച ബസ് സമരം റോഡ് തുറക്കുന്നത് വരെ തുടരുമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. അടിയന്തിരമായി ഇതിനൊരു പരിഹാരം അധികൃതർ ഉണ്ടാക്കാത്ത പക്ഷം മറ്റു സമര പരിപാടികളുമായായി മുന്നോട്ടു പോകുമെന്നും ബസ്സ് ജീവനക്കാർ പ്രതികരിച്ചു.