EDAPPALLocal news
എടപ്പാൾ പഞ്ചായത്ത് : സ്കൂളുകളിൽ ശുചിത്വ പ്രതിജ്ഞ


മാലിന്യം വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച എടപ്പാൾ പഞ്ചായത്ത് വളർന്നുവരുന്ന കുട്ടികളിൽ മാലിന്യ പരിപാലനത്തെ പറ്റി അവബോധം സൃഷ്ടിക്കുക, മാലിന്യ പരിപാലന രംഗത്ത് പുതിയൊരു സംസ്കാരം രൂപീകരിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളുകളിൽ ആരംഭിക്കുന്ന ‘പാഠം ഒന്ന് മാലിന്യ പരിപാലനം’ എന്ന പദ്ധതിയുടെ മുന്നൊരുക്കമായാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ സംഘടിപ്പിച്ചത്.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും, ജനപ്രതിനിധികളും ഉൾപ്പെടെ 2000 ത്തിലധികം പേർ ശുചിത്വ പ്രതിജ്ഞയുടെ ഭാഗമായി.
പഞ്ചായത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കി മാലിന്യമുക്ത എടപ്പാൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് എടപ്പാൾ പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
