EDAPPALMALAPPURAMPUBLIC INFORMATION
എടപ്പാൾ പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു.
![](https://edappalnews.com/wp-content/uploads/2025/01/image-4.jpg)
എടപ്പാൾ : പഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷയായി. കെ. പ്രഭാകരൻ, ക്ഷമ റഫീഖ്, അഡ്വ. പി.പി. മോഹൻദാസ്, ആർ. ഗായത്രി, ഷീന മൈലാഞ്ചിപ്പറമ്പിൽ, ഇ.കെ. ദിലീഷ്, എൻ.ആർ. അനീഷ്, പി. മുരളീധരൻ, പി.വി. രാധിക, എം.എൻ. ഷൈന എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിലെ ഇടതുഭരണസമിതി സർക്കാരിന്റെ പുരസ്കാരം ലക്ഷ്യംവെച്ച് നിയമങ്ങൾ കാറ്റിൽപ്പറത്തി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുകയാണെന്നാരോപിച്ച് പ്രതിപക്ഷമായ യു.ഡി.എഫ്. വികസന സെമിനാർ ബഹിഷ്കരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)