EDAPPALLocal news
എടപ്പാൾ പഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു
![](https://edappalnews.com/wp-content/uploads/2023/06/eiITTT874947-min.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230415-WA0189-1024x1024-2-1024x1024.jpg)
എടപ്പാൾ: പഞ്ചായത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയവരെയും എടപ്പാൾ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.അയിലക്കാട് ഖദീജ ഖാസിലിൽ നടന്ന പരിപാടി കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ അധ്യക്ഷയായി. മുഹമ്മദ് നിഷാദ് മോട്ടിവേഷൻ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ കെ വി ഷീന, എ ദിനേശ്, ക്ഷമ റഫീഖ്, ആഷിഫ് പൂക്കരത്തറ, വി പി വിദ്യാധരൻ, എംകെഎം ഗഫൂർ എന്നിവർ സംസാരിച്ചു. പഞ്ചായത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)