EDAPPAL
എടപ്പാൾ നീലിയാട് വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്

എടപ്പാൾ: പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ നീലിയാട് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് കാറിലിടിച്ച് അപകടം.
ബൈക്ക് യാത്രികൻ ഗുരുതര പരിക്ക്. വട്ടംകുളം പരിയപ്പുറം ഐക്കര വളപ്പില്‍ സുരേഷിന് ആണ് പരിക്കേറ്റത്.
സുരേഷിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് എട്ടരയോടെയാണ് സംഭവം. എടപ്പാൾ ഭാഗത്ത് നിന്നു വരികയായിരുന്ന ഇരുചക്ര വാഹനം നീലിയാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു
