EDAPPALLocal news

എടപ്പാൾ നടുവട്ടത്ത് ദമ്പതിമാരെ ആക്രമിച്ച സംഭവം: ഒൻപതുപേർക്കെതിരേ കേസ്

എടപ്പാൾ: വീടിനു മുൻപിൽ അകാരണമായി കൂട്ടംകൂടി നിൽക്കുന്നത് ചോദ്യംചെയ്തതിന്റെ പേരിൽ ദമ്പതിമാരെ ഒരു സംഘം ആക്രമിച്ച സംഭവത്തിൽ പോലീസ് ഒൻപതു കുട്ടികൾക്കെതിരേ കേസെടുത്തു.

നടുവട്ടം എസ്റ്റേറ്റ് റോഡിൽ പഴങ്കണ്ടത്തിൽ അരവിന്ദൻ (48), ഭാര്യ ഷൈജി (42) എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് കുറച്ചുകാലമായി മയക്കുമരുന്നു വിതരണക്കാരുടെ ശല്യമുള്ളതിനാലാണ് അരവിന്ദൻ ഇവരോട് വിവരം തിരക്കിയത്. ഇതിൽ ക്ഷുഭിതരായ സംഘം അരവിന്ദനെ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടിയെടുത്ത് അരവിന്ദന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയിൽ നാലു തുന്നിക്കെട്ടലുണ്ട്. അക്രമംകണ്ട് തടയാനെത്തിയപ്പോഴാണ് ഷൈജയ്ക്ക് മർദനമേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ച് പ്രതികളെ പിടികൂടി പോലീസിന് കൈമാറിയത്.

കസ്റ്റഡിയിൽ കിട്ടിയ അഞ്ചു പേർക്കെതിരേയും കണ്ടാലറിയാവുന്ന നാലു പേർക്കെതിരേയും കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

ഇവർക്ക് മയക്കുമരുന്നു വിതരണസംഘവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button