EDAPPAL

എടപ്പാൾ നടുവട്ടത്ത് തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച വീട്ടമ്മ ആശുപത്രിയിൽ

എടപ്പാൾ: തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ. എടപ്പാൾ നടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന മോഹനന്റെ ഭാര്യ സ്വർണാഭികയാണ്
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച കാലത്ത് 11 മണിയോടെ കൂടിയായിരുന്നു സംഭവം. വർഷങ്ങളായി എടപ്പാൾ നടുവട്ടത്ത് നടത്തിവന്നിരുന്ന ഇവരുടെ തട്ടുകട പൊളിച്ചു നീക്കാൻ എത്തിയ സമയത്തായിരുന്നു സംഭവം. സംഭവത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രതിഷേധവുമായി രംഗത്തെത്തി. കൂടിയാലോചന കൂടാതെയാണ് അധികൃതർ കട പൊളിക്കാൻ എത്തിയതെന്നത് അവർ പറഞ്ഞു.അതേസമയം മുന്നറിയിപ്പ് നൽകിയും നടപടിക്രമങ്ങൾ
ആരംഭിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി.

Related Articles

Back to top button