EDAPPALLocal news
എടപ്പാൾ നഗരത്തിൽ പൊടി ശല്യം രൂക്ഷം
![](https://edappalnews.com/wp-content/uploads/2024/12/3c39f860-feab-4eff-b64f-48aa6edc73d9.jpeg)
എടപ്പാൾ: എടപ്പാൾ നഗര ഹൃദയഭാഗത്ത് പൊടി ശല്യം രൂക്ഷം. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ടൈപ്പ് ഇടാൻ പൊളിച്ച ഭാഗത്ത് ജിഎസ്പി നിരത്തിയതോടെ തുടങ്ങിയ പൊടി ശല്യത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. കുഴികൾ അടച്ചതോടെ വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതും പൊടി ഉയരാൻ കാരണമായിട്ടുണ്ട്. ക കുറച്ചു മുൻപ് വ്യാപാരികൾ ഇടയ്ക്കിടെ വെള്ളം തളിച്ചും മാസ്ക് ധരിച്ചും പൊടി ശല്യത്തിന് ശമനം കണ്ടെത്തിയിരുന്നു. എന്നാൽ ക്രിസ്മസ് പുതുവത്സര തിരക്ക് കൂടിയതോടെ ഇപ്പോൾ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ
![](http://edappalnews.com/wp-content/uploads/2025/01/logo.png)