EDAPPAL

എടപ്പാൾ ടൗൺ ഖുർആൻ ആക്കാദമി പഠനക്ലാസ് നടന്നു

എടപ്പാൾ: “ഇസ്സത്താണ് ഇസ്‌ലാം വീണ്ടെടുപ്പാണ് റമദാൻ” എന്ന പ്രമേയത്തെ അവലംബിച്ച് എടപ്പാൾ ഖുർആൻ അക്കാദമി ഐ.സി.സി ഹാളിൽ മെഗാ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു. അബൂ ദർറ് വിഷയാവതരണം നടത്തി. പി.ലൈല ടീച്ചർ സി.പി. താഹിറ, എൻ. ഖമറുന്നീസ എന്നിവർ സംസാരിച്ചു. മലർവാടി മഴവില്ല് ചിത്ര രചന മത്സരത്തിലെ വിജയികളായ അസാ മറിയം, നുസ്രത്ത്, ലന ഫാത്തിമ, ആയിഷ ഐദി, മറിയം ഐദി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. അബൂദർറ്, എടപ്പാൾ ഐ.സി.സി. ട്രസ്റ്റ് മെമ്പർ കെ.ടി. മറിയം ഹുസ്സൈൻ എന്നിവർ ഉപഹാരങ്ങൾ നൽകി. പതിനഞ്ചോളം പുരുഷൻമാരും 55 സ്ത്രീകളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button