EDAPPAL
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ എന്യൂമറേറ്റർക്കുള്ള പരിശീലന ക്ലാസ് ആരംഭിച്ചു

എടപ്പാൾ: കേരളത്തിൽ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും മനുഷ്യ വിഭവശേഷി അനുയോജ്യമായി ഉപയോഗപ്പെടുത്തി കുടുംബശ്രീയും, കേരള നോളജ് എക്കോണമി മിഷനും, ഗ്രാമ പഞ്ചായത്തും ചേർന്ന് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാവുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പരിപാടിയുടെ എമറേറ്റർ പരിശീലനം എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.
പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിനേശൻ. എ, ഷീജ, പി.വി ലീല, അസി.സെക്രട്ടറി ലീന എന്നിവർ സംസാരിച്ചു. കില ആർ പി, പി.പി വാസുദേവൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. സി ഡി എസ് ചെയർ പേഴ്സൺ ഇ.കെ ഹരണ്യ സ്വാഗതവും നെബില നാസർ നന്ദിയും പറഞ്ഞു.
