EDAPPALLocal news
എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം 2024-25 “കുട്ടിപട്ടാളം” വിപുലമായി സംഘടിപ്പിച്ചു


എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.
എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്തിലെ 33 അംഗൻവാടികളിൽ നിന്ന് 360 ഓളം കുട്ടികൾ പങ്കെടുത്തു.കലോത്സവം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ദിനേശൻ സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡി കമ്മിറ്റി ചെയർപേഴ്സൺ ഷീന മൈലാഞ്ചിപറമ്പിൽ പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ ടിവി, ജയകുമാരൻ,ആഷിഫ് പൂക്കരത്തറ,കെ പി അച്യുതൻ, ജനതാ മനോഹരൻ, ഷിജിലാ പ്രദീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സൂപ്പർവൈസർ സ്വപ്ന നന്ദി രേഖപ്പെടുത്തി.

