എടപ്പാൾ ഗ്രാമപഞ്ചായത്ത് മെഗാ പരിശോധന ക്യാമ്പ്

മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നില്കുന്നതിനാലും ട്രിപ്പിൾ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. മലപ്പുറത്തിനൊപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരുന്ന ജില്ലകൾ ഇതിൽനിന്നും ഒഴിവായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനസർക്കാർ പ്രത്യേക പരിഗണന നൽകി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റ ഭാഗമായി എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 24/5/2021 മുതൽ 27/5/2021 വരെ പ്രതിദിനം 200 ആളുകളെ ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രദേശത്തെ വ്യാപാരികൾ, മത്സ്യ-മാംസ വ്യാപാരികൾ , വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, രാഷ്രീയ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽ ഉള്ളവരെയാണ് പരിശോധന നടത്തുന്നത്. ഈ മെഗാ ടെസ്റ്റിൽ പങ്കെടുക്കുന്നവർ എടപ്പാൾ അംശംകച്ചേരിയിലുള്ള GMUP സ്കൂളിൽ രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.
വാർഡ്തല RRT കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളെ (15പേർ /വാർഡ് )പരിശോധനക്ക് വിധേയരാകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്
രോഗലക്ഷണം ഉള്ളവരും രോഗബാധയുള്ളവരുമായി നേരിട്ട് സമ്പർക്കം ഉള്ളവരുടെ ടെസ്റ്റ് എടപ്പാൾ CHC ലുള്ള ടെസ്റ്റിംഗ് സെന്ററിൽ വെച്ച് നടക്കുന്നതായിരിക്കും
