EDAPPAL
എടപ്പാൾ ഗവ ഹൈസ്‌കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക്
എടപ്പാൾ ഗവ ഹൈസ്‌കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക്
യാത്രയയപ്പ് നൽകി
എടപ്പാൾ: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന ഗീത, സത്യപാൽ എന്നീ അധ്യാപകർക്ക് പി.ടി.എ. യാത്രയയപ്പു നൽകി. ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ. കബീർ കാരിയാട്ട് അധ്യക്ഷനായി.
അധ്യാപകരായ വിലാസിനി, ഷാജി, ശ്രീനാഥ്, രഘു എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെ കലാപരിപാടികളും നടന്നു.