EDAPPALLocal news

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ “സ്മൃതിപർവ്വം” പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം ഞായറാഴ്ച

എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം സ്മൃതിപർവ്വം 2023 മെയ് 7 ഞായറാഴ്ച കാലത്ത് 9 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വിദ്യാസ്മൃതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹാസംഗമം ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പറും പൂർവ്വ വിദ്യാർത്ഥിയും സ്മൃതിപർവ്വം ചെയർമാനുമായ അഡ്വക്കേറ്റ് പി പി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. സീനിയർ പൂർവ്വ വിദ്യാർത്ഥിമണി പതാക ഉയർത്തും
വിദ്യാസ്മൃതി പ്രസിഡൻറ് നജ്മു എടപ്പാൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാസ്മൃതി വൈസ് പ്രസിഡൻറ് മുരളീധരൻ അയിലക്കാട് ആമുഖഭാഷണവും നടത്തും തുടർന്ന് പൂർവ്വ അധ്യാപകർക്കുള്ള ആദരവ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിവി സുബൈദ ടീച്ചർ, കാലടി പഞ്ചായത്ത് പ്രസിഡൻറ് അസ്ലം തിരുത്തി എന്നിവർ നിർവഹിക്കും തുടർന്ന് വിദ്യാസ്മൃതി ജോയിൻ കൺവീനർ സുമേഷ് വിദ്യാസ്മൃതി ഇന്നുവരെ എന്ന വിഷയം അവതരിപ്പിക്കും. വിദ്യാസ്മൃതി ട്രഷറർ ഖലീൽ റഹ്മാൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും
സമാപന സമ്മേളനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട കായിക വകുപ്പ് വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും . പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയിരിക്കും വിദ്യാസ്മൃതി വൈസ് പ്രസിഡണ്ട് മമ്മി കോലക്കാട്ട് പൂർവ്വ വിദ്യാർഥികൾക്ക് കരുതലും കൈത്താങ്ങും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും
വ ട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപാമണികണ്ഠൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ, വട്ടംകുളം പഞ്ചായത്ത് മെമ്പർ യുപി പുരുഷോത്തമൻ, വിദ്യ സ്മൃതി വൈസ് പ്രസിഡൻ്റ് റാബിയ, ദിലീപ് എരുവപ്ര, ചുള്ളിയിൽ രവീന്ദ്രൻ, ബി ആർ സി കോഡിനേറ്റർ ബിനീഷ്, എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഹെഡ്മിസ്ട്രസ് സരോജിനി ടീച്ചർ, പിടിഎ പ്രസിഡണ്ട് കബീർ കാര്യാട്ട് എന്നിവർ സംസാരിക്കും സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ കോയാസ് നന്ദി പ്രകാശിപ്പിക്കും
പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം എന്നും ഓർമിക്കാനും സൂക്ഷിക്കാനും കഴിയുന്ന തരത്തിൽ സെൽഫി പോയിൻറ് സജ്ജീകരിക്കും. പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.പി പി മോഹൻദാസ്,വിദ്യാസ്മൃതി പ്രസിഡൻറ് നജ്മു എടപ്പാൾ ജനറൽ സെക്രട്ടറി ജാഫർ നസീബ് ട്രഷറർ ഖലീൽ റഹ്മാൻ വൈസ് പ്രസിഡൻറ്മാരയ മമ്മി കോലക്കാട്ട്, റാബിയ, ജോയിൻ സെക്രട്ടറിമാരായ നസീറ, ശ്രീരേഖ, സുമേഷ്, കോയാസ്, അഷ്റഫ്, ശശി എന്നിവർ വാർത്ത സമ്മേളനത്തിൽപങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button