EDAPPAL
എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു


എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സലാം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം പുരുഷോത്തമൻ, നാരായണൻ മാസ്റ്റർ, ഷമീമ ഇസ്മായിൽ, മധു അനലൂർ, അഡ്വ. കബീർ കാര്യാട്ട്, സതീഷ് പി.ടി, രഘുനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് വിനോദ്. ഇ സ്വാഗതവും എച്ച് എം സരോജിനി ടീച്ചർ നന്ദിയും പറഞ്ഞു.
