എടപ്പാൾ ഗവ ഹയർ സെക്കൻഡറി ഹൈസ്കൂളിന് ആധുനിക ഗണിത ലാബ് സമർപ്പിച്ചു

എടപ്പാൾ: ഗവ ഹയർ സെക്കൻഡറി ഹൈസ്കൂളിൽ നിന്ന് വിരമിക്കുന്ന വി നാരായണൻ മാസ്റ്റർ സ്കൂളിന് സജ്ജീകരിച്ച് നൽകിയ ആധുനിക ഗണിത ലാബിന്റെ സമർപ്പണം ഓൺലൈൻ വഴി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. 60 കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്താവുന്ന സംവിധാനത്തിലാണ് ഗണിത ലാബ്
സജീകരിച്ചിരിക്കുന്നത്.ഏകദേശം 2 ലക്ഷത്തോളം രൂപയാണ് ഇതിനായി നാരായണൻ മാസ്റ്റർ ചിലവഴിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ കെ.ടി.ജലീലും ഓൺലൈൻ വഴിയാണ് പങ്കെടുത്തത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ടേർഡ് ഗണിത വിഭാഗം തലവൻ ഡോ: ഇ. കൃഷ്ണണൻ മുഖ്യാത്ഥിയായിരുന്നു.ഗണിതം കലയിലും സാഹിത്യത്തിലും എന്ന വിഷയത്തിൽ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ, പഞ്ചായത്ത് അംഗം യു.പി.പുരുഷോത്തമൻ, വി.നാരായണൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇൻചാർജ് ഉഷ ടീച്ചർ, പ്രധാന അദ്ധ്യാപിക സരോജനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സനിൽകുമാർ കൊട്ടാരത്തിൽ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സലാം പോത്തന്നൂർ നന്ദിയും പറഞ്ഞു.
