EDAPPALLocal news
എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് നടക്കും
എടപ്പാൾ: ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് കായിക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി പ്രകാരം 6.82 കോടി രൂപയോളം മുടക്കിയാണ് ഉന്നത നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നാടിന് ഒട്ടേറെ ഫുട്‌ബോൾ താരങ്ങളെയും കായിക പ്രതിഭകളെയും സംഭാവനചെയ്ത ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 5.87 ഏക്കർ ഭൂമിയിലാണ് മിനിസ്റ്റേഡിയം യാഥാർഥ്യമാകുന്നത്.
പ്രദേശത്തെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സഫലമാവുന്നത്.