എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളത്ത് ചേർന്നു
എടപ്പാൾ : എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളം ജി.ജെ.ബി സ്കൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ വിവിധങ്ങളായ ചർച്ചകൾ നടന്നു വിവിധ കമ്മിറ്റികളും രൂപവൽക്കരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ കെ.പി ഗഫൂർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ച യോഗം വട്ടംകുളം പഞ്ചായത്ത് സ്റ്റാൻഡിങ് വികസന കമ്മിറ്റി ചെയർമാൻ എം.എ നജീബ് ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് കോർഡിനേറ്റർ രാജീവ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂൾ പ്രധാനാധ്യാപിക സരോജിനി, വട്ടംകുളം ജെജെപി സ്കൂൾ പ്രധാനാധ്യാപിക ബിന്ദുമോൾ, ടി.പി ഹൈദരലി, എം എ നവാബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രബിൻ നന്ദിയും പറഞ്ഞു.