എടപ്പാൾ കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല: യാത്രക്കാർ ദുരിതത്തിൽ

എടപ്പാൾ: ഒരു ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രമില്ലാത്തെ യാത്രക്കാർ ദുരിതത്തിൽ ആകുമ്പോൾ മറുവശത്ത് ആർക്കും വേണ്ടത്തെ കാത്തിരിപ്പ് കേന്ദ്രം വെറുതെ കിടക്കുന്നു. എടപ്പാൾ ടൗണിലെ അവസ്ഥയാണിത്. കോഴിക്കോട് റോഡിലാണ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തെ യാത്രക്കാർ വലയുന്നത്. വെയിലേറ്റാണ് വിദ്യാർഥികൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കുന്നത്. മേൽപ്പാലം വന്നതോടെ ക്രസൻ്റ് പ്ലാസ ബിൽഡിങ് മുന്നിലാണ് ബസുകൾ നിർത്തുന്നത്. ഇവിടെ മുൻപ് ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ച് പകുതി തകർന്നതോടെ യാത്രക്കാർക്ക് ഭീഷണിയായി. തുടർന്ന് കേന്ദ്രം പൂർണമായി പൊളിച്ചു മാറ്റി. എന്നാൽ പുതിയ കാത്തിരിപ്പ് കേന്ദ്രം പണിയാൻ നടപടിയാക്കാത്തത് യാത്രക്കാരെ വലക്കുന്നത്. അതേ സമയം നിർമാണം പൂർത്തിയായ ശേഷം ഇന്നുവരെ ഉപയോഗ ശൂന്യമായി കിടക്കുകയാണ് പൊന്നാനി റോഡിലെ കാത്തിരിപ്പ് കേന്ദ്രം. ഗോൾഡൻ ടവറിന് സമീപം കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. യാതൊരു ബസുകളും നിർത്തിയിടാത്തത് കാരണം വർഷങ്ങളായി ഉപയോഗമില്ലാത്തെ കിടക്കുകയാണ് ഈ കേന്ദ്രം. ട്രാഫിക് റെഗുലേറ്ററി തിരുമാനം പൊന്നാനി റോഡിൽ ബസുകൾ നിർത്തേണ്ടത് ഗോൾഡർ ടവറിന് സമീപത്തെ ഈ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് അതിന് പിന്നിലായി ഓട്ടോകളും നിർത്തിയിടണമെന്നാണ് തീരുമാനിച്ചത്. എന്നാൽ ഇതൊന്നും നടപ്പാകാതെ പോകുകയാണ്.
