എടപ്പാൾ കെഎസ്ആർടിസി ഡിപ്പോയിൽ നവീകരിച്ച ടോയ്ലറ്റ് തുറന്നു കൊടുത്തു


എടപ്പാൾ: സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലെ ടോയ്ലറ്റുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായി എടപ്പാൾ ഡിപ്പോയിലെ ടോയ്ലറ്റ് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. നവീകരിച്ച ടോയ്ലറ്റിൽ
ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലറ്റുമുണ്ട്. ഏറെക്കാലമായി എടപ്പാളിലെ ടോയ്ലറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. തൃശൂർ – കോഴിക്കോട് ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് എടപ്പാളിലെ നവീകരിച്ച ടോയ്ലറ്റിൻ്റെ ഉദ്ഘാടനം കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലാം തിരുത്തി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശൻ കാലടി, കാലടി പഞ്ചായത്തംഗം ബഷീർ തുറയാട്ടിൽ, കെഎസ്ആർടിഇഎ യൂണിറ്റ് സെക്രട്ടറി സി കെ ശിവദാസൻ,
ടിഡിഎഫ് പ്രസിഡൻ്റ് പി വി വിനോദ് എന്നിവർ സംസാരിച്ചു. എടപ്പാൾ റീജ്യണൽ വർക്ക്ഷോപ്പ് മാനേജർ കെ പി വിൻസെൻ്റ് സ്വാഗതവും കെഎസ്ടിഇഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ കെ അനീഷ് നന്ദിയും പറഞ്ഞു.
