EDAPPALMALAPPURAM
എടപ്പാൾ കൃഷിഭവൻ ഹാളിൽ വച്ച് വിജിലന്റെ & ജെൻഡർ പോയിന്റ് പേഴ്സൺ (ജിപിപി) സംഗമം നടന്നു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് & ജി ആർ സി യുടെ നേതൃത്വത്തിൽ 27/ 2/2025 ന് എടപ്പാൾ കൃഷിഭവൻ ഹാളിൽ വച്ച് വിജിലന്റെ & ജെൻഡർ പോയിന്റ് പേഴ്സൺ (ജിപിപി) സംഗമം നടന്നു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതിഹരണ്യ EK അധ്യക്ഷത വഹിച്ച ചടങ്ങിന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സിവി സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീമതി റുബീന’ ലഹരിയും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തിൽ ക്ലാസ് നൽകി. സിഡിഎസ് വൈസ് പ്രസിഡൻറ് മണി സിപി സ്വാഗതവും ആശംസകൾ മെമ്പർ സെക്രട്ടറി അരുൺ ലാൽ ( അസസ്സിൽ സെക്രട്ടറി, എടപ്പാൾ ഗ്രാമപഞ്ചായത്ത്) ആശംസയും അറിയിച്ചു. പഞ്ചായത്ത് മെമ്പർ അഫിഫ നവാസ് , സിഡിഎസ് മെമ്പർമാർ, എഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ ഹർഷ സി എച്ച്നന്ദി പറഞ്ഞു

