EDAPPAL
എടപ്പാൾ കുളങ്കര പാന ഭക്തിസാന്ദ്രമായി
പ്രസിദ്ധമായ എടപ്പാൾ ശുകപുരം കുളങ്കര പാന ഭക്തി സാന്ദ്രമായി കൊണ്ടാടി. കാളി-ദാരിക യുദ്ധ സ്മരണകളും ചടങ്ങുകളും പുനരാവിഷ്കരിച്ച കുളങ്കര പാനക്ക് സമാപനമായി. ക്ഷേത്ര സന്നിധിയിൽ സജ്ജീകരിച്ച പാനപ്പന്തലിൽ ദാരികവധം 4444 പദങ്ങളിലൂടെ ചൊല്ലി വാദ്യഘോഷങ്ങളിലൂടെയും
നൃത്തച്ചുവടുകളിലൂടെയുമാണ് പാന നടന്നത്. പാന ആശാൻ ആലങ്കോട് കുട്ടൻ നായർ, ഗംഗാധരൻ നായർ, ക്ഷേത്രം വെളിച്ചപ്പാട് രതീഷ് എന്നിവരാണ് പാനയ്ക്ക് നേതൃത്വം നൽകിയത്. പറയെടുപ്പ്, എഴുന്നള്ളിപ്പ്, പാനച്ചാട്ടം, ഗുരുതി, തിരിയുഴിച്ചിൽ എന്നിവ നടന്നു. മേൽശാന്തി, പി.ശ്രീധരൻ നമ്പൂതിരി, ദേവദാസൻ നമ്പൂതിരി എന്നിവർ പൂജാതി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. രാത്രി തായമ്പക, ചുറ്റുവിളക്ക്, പാനപ്പാട്ട് എന്നിവയോടു കൂടി കുളങ്കര പാനക്ക് സമാപനമായി.