EDAPPAL

എടപ്പാൾ കാർഷിക മേളയ്ക്ക് സമാപനമായി

എടപ്പാൾ: കാർഷിക മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യയും, നൂതന യന്ത്രങ്ങളും അവയുടെ ഉപയോഗങ്ങളും, കാർഷിക മേഖലയിലെ പുത്തൻ സംരംഭങ്ങളും, ആശയങ്ങളും കർഷകരിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ
എടപ്പാൾ യാസ്പൊ പൊറൂക്കര ഗ്രൗണ്ടിൽ രണ്ടു ദിവസം നീണ്ടു നിന്ന കാർഷിക മേളയ്ക്ക് സമാപനമായി.
ആൾ ഇന്ത്യ കോ-ഓർഡിനേറ്റഡ് റിസേർച്ച് പ്രോജക്ടിൻ്റെ ഭാഗമായി കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ഫുഡ് ടെക്നോളജി കേരള കാർഷിക സർവകലാശാലയും എടപ്പാൾ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായിട്ടാണ് മേള സംഘടിപ്പിച്ചത്.
യന്ത്രങ്ങളുടെ പ്രദർശനം, കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം, വിവിധ പരിശീലന പരിപാടികൾ, വിവിധ സ്റ്റാളുകളും മേളയിൽ ഉണ്ടായിരുന്നു. മേളയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍്് ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ അധ്യക്ഷയായി. മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹന്‍ദാസ്, ഡോ. ജി കെ രാജേഷ്, ഡോ. അനിത് കെ നാരായണന്‍, ഡോ. പി കെ അബ്ദുള്‍ ജബ്ബാര്‍, പ്രിയ ജി നായര്‍, എം വി വിനയന്‍, പി വി വിജേഷ്, വി ടി ജയപ്രകാശ്, വേലായുധന്‍ കല്ലാട്ടേല്‍, സുഷമ എന്നിവര്‍ സംസാരിച്ചു. തവനൂര്‍ കെസിഎഇഎഫ്ടി ഡീന്‍ ഡോ.പി ആര്‍ ജയന്‍ സ്വാഗതവും എടപ്പാള്‍ കൃഷി ഓഫീസര്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന സെഷനില്‍ കൃത്യതാ കൃഷിയിലൂടെ ന്യൂതന കാര്‍ഷിക വിപ്ലവം എന്ന വിഷയത്തില്‍ ഡോ. എസ് സജീന, കാര്‍ഷിക ശാക്തീകരണം- കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റംഹയറിങ് എന്നിവയില്‍ സിന്ധുഭാസ്‌കര്‍ ക്ലാസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button