EDAPPALLocal news
എടപ്പാൾ കണ്ണച്ചിറ ഇറക്കത്തിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം


എടപ്പാൾ: എടപ്പാൾ കണ്ണച്ചിറ ഇറക്കത്തിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.കാർ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കഴിഞ്ഞ ദിവസം 5.30തോടെ എടപ്പാൾ കണ്ണച്ചിറ ഇറക്കത്തിന് സമീപം പ്രീമിയർ ലാബിന് മുന്നിൽ വെച്ചാണ് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രികനായ തിരുനാവായ സ്വദേശിയും വ്യാപാരിയുമായ സുനിൽ ചന്ദ്രൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു.ഇരു വാഹനങ്ങളും എടപ്പാളിൽ നിന്നും നടുവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു. കാറിന് പുറകിലായാണ് ടിപ്പർ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ വട്ടം തിരിഞ്ഞാണ് നിന്നത്.അപകടത്തിൽ കാറിൻ്റെ പുറക് വശം പൂർണ്ണമായും തകർന്നു.

