EDAPPAL

എടപ്പാൾ ഐ ജി സി യിൽ അജ്മീർ ഉറൂസ്

എടപ്പാൾ : സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി അജ്മീർ ശൈഖിൻ്റെ ഉറൂസ് മുബാറക് എടപ്പാൾ ഇസ്‌ലാമിക് ഗൈഡൻസ് സെൻ്ററിൽ സംഘടിപ്പിച്ചു. കീർത്തന സദസ്സ്, അനുസ്മരണ പ്രഭാഷണം , അന്നദാനം തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടന്നു.
സയ്യിദ് എളങ്കുർ മുത്തുക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ, എം ഹൈദർ മുസ്‌ലിയാർ, കെ എം യൂസുഫ് ബാഖവി , കേരള ഹസൻ ഹാജി, കെ സിദ്ധീഖ് മൗലവി, പി ഹസൻ അഹ്സനി, അബ്ദുൽ ബാരി സിദ്ധീഖി , അബ്ദുറഷീദ് അൽ ഖാസിമി, മുഹമ്മദ് ഷഫീഖ് അഹ്സനി , അൽത്വാഫ് റഹ്മാനി ,പി പി നൗഫൽ സഅദി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button