EDAPPAL
എടപ്പാൾ ഉപജില്ലാ കലോത്സവം:വിജയികളെ കാത്തിരിക്കുന്നത് ആയിരത്തിലധികം ട്രോഫികൾ


എടപ്പാൾ:പ്രദേശത്തെ ഏറ്റവും വലിയ കലാ മേളയോലെ വിജയികളെ കാത്തിരിക്കുന്നത് ആയിരത്തിലതികം ട്രോഫികൾ.പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലാണ് എടപ്പാൾ ഉപജില്ലയിലെ 85 ഓളം വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവം നടക്കുന്നത്.ആറ് പഞ്ചായത്തുകളിൽ നിന്നായി 85 ഓളം സ്കൂളുകളിലെ കലാ പ്രതിഭകളാണ് വിവിവിധ മത്സരങ്ങൾക്കായി പൂക്കരത്തറ സ്കൂളിലെത്തുന്നത്.നാല് ദിവസം നീണ്ട് നിൽക്കുന്ന കലാമേളക്ക് നവംബർ 10 ന് സമാപനമാകും.
