കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം ലീഡേഴ്സ് അസംബ്ലി കാൺവെൻഷൻ നടന്നു.

ചങ്ങരംകുളം : കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം ലീഡേഴ്സ് അസംബ്ലി കാൺവെൻഷൻ സംഘടിപ്പിച്ചു. കൺവൻഷൻ കെ.എൻ.എം. സംസ്ഥാന സിക്രട്ടറി എം.ടി. മനാഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
മതമന്ത്രവാദിപ്പുരോഹിതന്മാർ ഊതുകയും തുപ്പുകയും ചെയ്ത വെള്ളത്തിനും നൂലിനും വേണ്ടി ഈയ്യാം പാറ്റകളെപ്പോലെ ഇവരുടെ ചൂഷണ കേന്ദ്രങ്ങളിൽ വന്നടിഞ്ഞ് ചിറക് കരിയുന്ന കാഴ്ച യാണ് അഭ്യസ്ഥവിദ്യരായ കേരളത്തിൽ കാണുന്നത്.
ഇത്തരം കേന്ദ്രങ്ങൾ അടിയന്തിരമായി അടച്ചുപൂട്ടി , ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം ലീഡേഴ്സ് അസംബ്ലി സർക്കാറിനോട് ആവശ്യപ്പെട്ടു.കൺവെൻഷെനിൽ ജില്ല സിക്ര ട്ടറി വി.എആബിദ് മദനി മുഖ്യപ്രഭാഷണം നടത്തി. പുതിയ മണ്ഡലം ഭാരവാഹികളായി കെ.വി.മുഹമ്മദ് പ്രസിഡന്റ്, പി.പി. ഖാലിദ് സിക്രട്ടറി, ഹൈദ്രോസ് പട്ടേൽ ട്രഷർ , എം. അബ്ബാസലി , എം. ആശ്റഫ്, ടി.വി എ സലാം വൈസ് പ്രസിഡന്റ് .എൻ.എം.അബ്ബാസ്, നിയാസ് കോകൂർ, സുബൈർ നരണിപുഴ ജോയിൻസിക്രട്ടറിമാർ എന്നിവരെ തിരഞ്ഞടുത്തു. ഡോ: അശ്റഫ്മദനി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഷാഹിദ പെരുമ്പിലാവ്, കെ.വി.മുഹമ്മദ്, പി.പി. ഖാലിദ്, റ സിം.എം. കെ , ഫഹിം പി.എ , എം. അശ്റഫ് , പി.കെ അബ്ദുള്ളക്കുട്ടി, സുബൈർ നരണിപുഴ, നിയാസ് കോകൂർ , സന റസാഖ് എന്നിവർ പ്രസംഗിച്ചു.
