EDAPPALLocal news

എടപ്പാൾ അൽനൂർ മുസ്ജിദ് ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും ഖുർആൻ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു

ഇന്ന് ചെറിയ പെരുന്നാള്‍. റ
റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്‌ലാം മതവിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്.ചെറിയ പെരുന്നാൾ പ്രമാണിച്ച് എടപ്പാൾ മസ്ജിദ് നൂർ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മസ്ജിദ് നൂർ മുൻ ഖത്തീബ് അബ്ദുള്ളക്കോയ തങ്ങൾ പെരുന്നാൾ നമസ്കാരത്തിനും ഖുതുബ ക്കും നേതൃത്വം നൽകി.യുവത ലഹരിയുടെ ചതിക്കുഴിയിൽ വീഴുകയാണെന്നും അവരെ അവിടെ നിന്ന് രക്ഷപ്പെടുത്തി ചേർത്തു പിടിക്കണമെന്നും പെരുന്നാൾ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഈദുൽ ഫിത്ർ നൽകുന്നത്.നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് ഈദ് ആഘോഷം.

തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും റമളാനിൽ നടന്ന ഖുർആൻ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.ഹിഫ്സു റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എടപ്പാളിലെ വിവിധ സംഘടനാ പ്രവർത്തകരായ ഇപി രാജീവ്, അഡ്വ: മോഹൻദാസ്, രവീന്ദ്രൻ ചുള്ളിയിൽ, സുരേഷ് പോൽപ്പകാര, അഫ്സ്വൽ ത്വയ്യിബ്,മുരളി മേലേപ്പാട്ട്,രാജീവ്, സജീവ് കുറ്റിയിൽ, സുരേഷ് ഇ നായർ, സുന്ദരൻ,എംവി ജലീൽ മാസ്റ്റർ,ഹരി ആനന്ദകുമാർ,ഇ പ്രകാശൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.കമറുദ്ദീൻ എടപ്പാൾ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button