EDAPPALLocal news
എടപ്പാൾ അയിലക്കാട് ജുമാമസ്ജിദിൽ കവർച്ച നടന്ന സംഭവം ;പ്രതി പിടിയിൽ
എടപ്പാൾ:അയിലക്കാട് ജുമാമസ്ജിദിൽ കവർച്ച നടത്തിയ പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.വയനാട് സുൽത്താൻ ബത്തേരി നെന്മണി സ്വദേശി ഷംസാദ്(34)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് മാസത്തിലാണ് അയിലക്കാട് സെന്ററിലെ ജുമാമസ്ജിദിന്റെ ഓഫീസ് കുത്തി തുറന്ന് പ്രതി 22000 രൂപ കവർന്ന് രക്ഷപ്പെട്ടത്.മറ്റൊരു കേസിൽ തമിഴ്നാട്ടിൽ ജയിലിൽ കഴിഞ്ഞ പ്രതിയെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ബാബുജോർജ്ജ്,സിപിഒ ഷിജു എന്നിവർ ചേർന്നാണ് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.