EDAPPALLocal news
എടപ്പാൾ അയിലക്കാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ അയിലക്കാട് സ്വദേശിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



എടപ്പാൾ: ഞായറാഴ്ച്ച രാവിലെ 9.30തേ ടെ അയിലക്കാട് എ.എം.എൽ.പി.സ്ക്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞിരമുക്ക് ഭാഗത്തു നിന്നും വരുകയായിരുന്ന തിരൂർ സ്വദേശി ലത്തീഫ് സഞ്ചരിച്ച കാറും എടപ്പാൾ ഭാഗത്തു നിന്നും വരുകയായിരുന്ന അയിലക്കാട് സ്വദേശി മങ്ങാട്ട് പറമ്പിൽ അഷറഫ് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ അഷറഫിൻ്റെ മുഖം കാറിൻ്റെ ഗ്ലാസിലിടിച്ച് പരിക്കേറ്റു.അഷറഫിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചീക്ത്സ നൽകിയ ശേഷം വിദഗ്ധ ചീക്തസക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൃശൂരിലേക്ക് പോവുകയായിരുന്ന തിരൂർ സ്വദേശിയായ ലത്തീഫ് പരിക്കേൽക്കാതെ രക്ഷപെട്ടു.

