EDAPPAL
എടപ്പാള്‍ തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണു.

’മരത്തിനടിയില്‍ കുടുങ്ങിയ തട്ടുകടയിലെ ജീവനക്കാരനും ബൈക്ക് യാത്രികനും രക്ഷപ്പെട്ടത് തലനാരിഴക്ക്.
എടപ്പാള്‍:തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണ് കട നടത്തുന്ന ആള്‍ അടക്കം മരത്തിന് ഇടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിയിട്ടാണ് സംഭവം.റോഡരികിലെ തട്ടുകടക്ക് മുകളിലേക്കാണ് മരം പൊട്ടിവീണത്.കട നടത്തുന്ന ആളുമായി സംസാരിച്ച് നിന്നിരുന്ന മറ്റൊരാളും ഇത് വഴി വന്ന ബൈക്ക് യാത്രികനും മരത്തിനടിയില്‍ കുടുങ്ങിയെങ്കിലും തലനാരിഴക്ക് മൂന്ന് പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു .മരത്തിനടിയില്‍ കുടുങ്ങിയ ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മരച്ചില്ലകള്‍ വെട്ടിമാറ്റിയാണ് പുറത്തെടുത്തത്.
