EDAPPALLocal news
എടപ്പാള്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് നിലവില്‍ വന്നു
എടപ്പാള്‍: ഏറെക്കാലമായി എടപ്പാളിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന എടപ്പാള്‍ പ്രസ് ഫോറം പുന:സംഘടിപ്പിച്ച് എടപ്പാള്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് എന്നപേരില്‍ നിലവില്‍ വന്നു. അണ്ണക്കംപാട് ചേര്‍ന്ന പുന:സംഘടനായോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ശുകപുരം ഉദ്ഘാടനം ചെയ്തു, വി സെയ്ത് അധ്യക്ഷനായി. മൺമറഞ്ഞ മാധ്യമ പ്രവർത്തകരായിരുന്ന എം ടി വേണു, ഹംസ അണ്ണക്കമ്പാട്, കെ സിജീഷ്, മുരളി പീക്കാട് എന്നിവരെ അനുസ്മരിച്ചു. കണ്ണന്‍ പന്താവൂര്‍ സ്വാഗതവും കെ ടി പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഉണ്ണി ശുകപുരം (രക്ഷാധികാരി- മാതൃഭൂമി) വി സെയ്ത് (പ്രസിഡന്റ്-ദേശാഭിമാനി), കണ്ണന്‍ പന്താവൂര്‍(ജനറല്‍ സെക്രട്ടറി- കേരള കൗമുദി), കെ ടി പ്രശാന്ത് കുമാര്‍(ട്രഷറര്‍-ഇ വിഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.