EDAPPAL

എടപ്പാള്‍ ജങ്ഷനില്‍ അനധികൃതമായി നിര്‍മ്മിച്ച മതില്‍ സിപിഐ എം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

എടപ്പാള്‍: ജങ്ഷനില്‍ തൃശൂര്‍ റോഡില്‍ സ്വാകാര്യവ്യക്തി അനധികൃതമായി നിര്‍മിച്ച മതില്‍ സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് മതില്‍ പൊളിച്ചുനീക്കിയത്. പുറംമ്പോക്ക് സ്ഥലത്തെ അനധികൃത നിര്‍മാണം നിറുത്തിവക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മാണം തുടരുന്നതിനിടെയാണ് സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയത്. സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന്‍,ജില്ലാ കമ്മറ്റി അംഗം പി ജ്യോതിഭാസ്, കെ പ്രഭാകരൻ, ഡിവൈഎഫ്‌ഐ എടപ്പാള്‍ ബ്ലോക്ക് സെക്രട്ടറി എ സിദ്ധീഖ്, കെ കുമാരൻ, അജിത്ത് കാലഞ്ചാടി എന്നിവരുടെ നേതൃത്വത്തിലാണ് മതിൽ പൊളിച്ചുനീക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button