EDAPPALLocal news

എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക മഹാസംഗമം സ്മൃതിപര്‍വ്വം നടക്കുന്നു

എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം മുതല്‍ ഇന്നേവരെ പഠിച്ചവരെയും പഠിപ്പിച്ചവരെയും ഉള്‍പ്പെടുത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക മഹാസംഗമം സ്മൃതിപര്‍വ്വം 2023 മെയ് 7 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ മഹാസംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥിയും കായിക-വഖഫ് മന്ത്രിയുമായ ബഹു: വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും
തുടര്‍ന്ന് അധ്യാപക ആദരം, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഗാനമേള തുടങ്ങിയവ അരങ്ങേറും.ഈ മഹാ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ചാണ് ചെയ്യുന്നത്. അതിനാല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് താഴെ കാണുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്
https://forms.gle/c1JdkXhqxNwmrgTa6

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button